കൊയിലാണ്ടി നഗരസഭയിൽ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഇല്ലാതെ നിർമ്മിച്ച വീടുകൾ ക്രമവത്കരിക്കാൻ അവസരം; വിശദമായി അറിയാം
കൊയിലാണ്ടി: കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയില്ലാതെ പൂര്‍ണമായോ ഭാഗികമായോ നിര്‍മ്മാണം പൂർത്തീകരിച്ച വീടുകൾ ക്രമവത്കരിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 31 വരെ നഗരസഭയിൽ സമര്‍പ്പിക്കാവുന്നതാണ്. ഈ ദിവസത്തിന് ശേഷം കെ.സി.ഇസഡ്.എം.എയിൽ നിന്ന് മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തുന്നതും നടത്തിയതുമായ എല്ലാ കെട്ടിടങ്ങളെയും അനധികൃത കെിട്ടിടങ്ങളായി പരിഗണിക്കുന്നതാണെന്നും ഇവ ക്രമവത്കരിക്കുന്നതിന് ഇനിയൊരു അവസരം ഉണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 27 മുതൽ 31 വരെ പൊതു അവധി ആയതിനാൽ ഓഗസ്റ്റ് 26 ന് മുമ്പ് തന്നെ ക്രമവത്കരണ അപേക്ഷകൾ നഗരസഭയിൽ സമർപ്പിക്കേണ്ടതാണ്.