തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പതിനായിരം രൂപ വരെ പ്രതിമാസ സ്റ്റൈപ്പന്റ്; കൊയിലാണ്ടി നഗരസഭ എഞ്ചിനീയറിംഗ് ഇന്റേണ്‍സ് അപേക്ഷ ക്ഷണിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അഭ്യസ്ഥ വിദ്യരായ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിപ്ലോമയും തത്തുല്യ യോഗ്യതയുമുള്ള സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക്/പോളി യോഗ്യതയുള്ള കൊയിലാണ്ടി നഗരസഭയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 8000-10000 രൂപ പ്രതിമാസ സ്‌റ്റൈപന്റ് ലഭിക്കും. അപേക്ഷകള്‍, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 22 നാല് മണിക്ക് മുമ്പായി കൊയിലാണ്ടി നഗരസഭാ ഓഫീസില്‍ സമര്‍പ്പിക്കണം.