കൊയിലാണ്ടിയിലെ ഓട്ടോറിക്ഷകള്‍ പെര്‍മിറ്റ് പരിശോധനയ്ക്കായി ഹാജരാകണം; എത്തിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാവും, പരിശോധനയുടെ തിയ്യതികള്‍ അറിയാം


കൊയിലാണ്ടി: നഗരസഭയിലെ ഓട്ടോറിക്ഷാ പെര്‍മിറ്റുകളുടെ ഒഴിവുകള്‍ കണ്ടെത്താനായി കൊയിലാണ്ടി ജോയിന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പരിശോധന നടത്തുന്നു. ജൂലൈ ഒന്ന് മുതല്‍ 22 വരെയാണ് പരിശോധന നടക്കുക. കെ.എം പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളാണ് പരിശോധനയ്ക്കായി എത്തേണ്ടത്.

പെര്‍മിറ്റ് നമ്പറുകളുടെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചത്. ജൂലൈ ഒന്നിന് 1 മുതല്‍ 250 വരെയുള്ള കെ.എം പെര്‍മ്മിറ്റ് ഓട്ടോറിക്ഷകളാണ് ഹാജരാകേണ്ടത്. ജൂലൈ 15 ന് 250 മുതല്‍ 500 വരെയുള്ള കെ.എം പെര്‍മിറ്റ് ഓട്ടോറിക്ഷകളും ജൂലൈ 22 ന് 500 മുതല്‍ 750 വരെയുള്ള കെ.എം പെര്‍മിറ്റ് ഓട്ടോറിക്ഷകളുമാണ് പരിശോധനയ്ക്ക് ഹാജരാകേണ്ടത്.

വാഹനത്തിന്റെ രേഖകളും വാഹനവുമാണ് പരിശോധനയ്ക്കായി ഹാജരാക്കേണ്ടത്. രേഖകളും വാഹനവും ഹാജരാക്കാത്തവരുടെ കെ.എം പെര്‍മിറ്റ് റദ്ദാക്കുമെന്നും ജോയിന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.