ശുചിത്വ കേരളം സുസ്ഥിര കേരളം; മികച്ച ഹരിത വിദ്യാലയം, ഓഫീസ്, അയല്‍ക്കൂട്ടം, ഹരിത പ്രഖ്യാപനം നടത്തി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ഹരിത പുരസ്ക്കാര പ്രഖ്യാപനം നടത്തി. ‘ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തോടെ മാലിന്യമുക്തം നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ക്യാമ്പയിന് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഹരിത പ്രഖ്യാപനം.കൊയിലാണ്ടി നഗരസഭയിലെ ഹരിത വിദ്യാലയം, ഹരിത ഓഫീസ്, ഹരിത അയല്‍ക്കൂട്ടങ്ങള്‍, എന്നീ സെക്ഷനുകളിലാണ് പ്രഖ്യാപനം നടത്തിയത്.
എംഎല്‍എ കാനത്തില്‍ ജമീല പ്രഖ്യാപിച്ചു. നഗരസഭയിലെ മുഴുവന്‍ ഓഫീസുകളും വിദ്യാലയങ്ങളും അയല്‍ക്കൂട്ടങ്ങളും ഘട്ടം ഘട്ടങ്ങളായി ഡിസംബര്‍ 31നകം ഹരിത ഓഫീസായും ഹരിത വിദ്യാലയങ്ങളായും അയല്‍ക്കൂട്ടങ്ങളായും മാറ്റുന്ന പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ട പ്രഖ്യാപനമാണ് ഇന്ന് നടന്നത്. നവംബര്‍ ഒന്നിനകം ഹരിത ഓഫീസ് ആക്കി മാറ്റിയ കൊയിലാണ്ടി താലൂക്ക് ഓഫീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് കൊയിലാണ്ടി, പിഡബ്ല്യുഡി റോഡ് സബ്ഡിവിഷന് ഓഫീസ് കൊയിലാണ്ടി, നഗരസഭ ഓഫീസ് കൊയിലാണ്ടി, എന്നിവ ഹരിതഓഫീസായി പ്രഖ്യാപിച്ചു.
പെരുവട്ടൂര്‍ എല്‍.പി സ്കൂള്‍, പുളിയഞ്ചേരി യു.പി സ്കൂള്‍, മരുതൂര്‍ ജി.എല്‍.പി സ്കൂള്‍, ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പന്താലയനി എന്നീ സ്കൂളുകള്‍ ഹരിത വിദ്യാലയ പുരസ്ക്കാരം കരസ്ഥമാക്കി. 47 അയല്‍ക്കൂട്ടങ്ങള്‍ ഹരിത അയല്‍ക്കൂട്ടം പുരസ്ക്കാരം നേടി. പുരസ്ക്കാരം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും എംഎല്‍എ കാനത്തില്‍ ജമീല വിതരണം ചെയ്തു.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയര്മാന് അഡ്വക്കേറ്റ് കെ. സത്യന് സ്വാഗതം പറഞ്ഞു.കുടുംബശ്രീ മിഷന് ജില്ലാ കോഡിനേറ്റര്‍ പിസി കവിത, നവകേരള മിഷന് ജില്ലാ കോഡിനേറ്റര്‍ പിടി പ്രസാദ്, എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ എ ഇന്ദിര ടീച്ചര്‍, കെ. ഷിജു മാസ്റ്റര്‍, ഇ.കെ അജിത്ത് മാസ്റ്റര്‍, സി. പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി, കെ.കെ വൈശാഖ്, തഹസില്‍ദാര്‍ ജയശ്രീ എസ് വാര്യര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നഗരസഭ ക്ളീന്‍ സിറ്റി മാനേജര്‍ ടി.കെ സതീഷ് കുമാര്‍ നന്ദി പറഞ്ഞു.