സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലന പരിപാടിയുമായി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള നഗരസഭാ തല പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡറിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷയായി.

കൗണ്‍സിലര്‍മാരായ രമേശന്‍ വലിയാട്ടില്‍, ചന്ദ്രിക.ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദീപ ടീച്ചര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സാക്ഷരതാ നോഡല്‍ പ്രേരക് യമുന പി.കെ. സ്വാഗതവും പ്രേരക് ഗീത.എ.ടി. നന്ദിയും പറഞ്ഞു.