സ്ട്രസും ഓട്ടിസവും എങ്ങനെ കൈകാര്യം ചെയ്യാം? ഓട്ടിസം ബോധവത്കരണ പരിപാടിയുമായി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: ‘പെണ്ണിടം’ വുമണ്‍ ഫെസിലിറ്റേഷന്‍ സെന്റ്‌റിന്റെയും ബി.ആര്‍.സി പന്തലായനിയുടെയും ആഭിമുഖ്യത്തില്‍ ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ ഓട്ടിസം അവയര്‍നെസ്സ് ഡേ അചരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ അദ്ധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ. അജിത്ത്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സി.സബിത, വീണ, പന്തലായനി ബി.പി.സി. ഉണ്ണികൃഷ്ണന്‍, റിസോഴ്‌സ ടീച്ചര്‍ സില്‍ജ, ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍ സുരേഷ് എന്നിവര്‍ ആശംസിച്ചു.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു സ്വാഗതവും കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അനുഷ്മ.ആര്‍ നന്ദി പറഞ്ഞു. സ്ട്രെസ്സ് മാനേജ്‌മെന്റിനെക്കുറിച്ചും ഓട്ടിസത്തെക്കുറിച്ചും ക്ലാസ്സ് നയിച്ചു. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഓട്ടിസം അവയര്‍നെസ്സ് വീഡിയോ പ്രദര്‍ശനവും ലൈവ് ക്യാന്‍വാസ് ഷോയും നടന്നു.