നേര്‍വഴി; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുമായി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: നഗരസഭ ‘ദിശ’ സമഗ്രവിദ്യാഭ്യാസപദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി സുധ കിഴക്കെപ്പാട്ട് ക്ലാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷനായി കൗണ്‍സിലര്‍മാരായ സി.ഭവിത, ടി.പി.ശൈലജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രമേശന്‍ വലിയാട്ടില്‍ സ്വാഗതവും വത്സരാജ് കേളോത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെ.സി കരുണാകരന്‍ പേരാമ്പ്ര നേതൃത്വം നല്‍കിയ ജീവിതം മനോഹരമാണ് എന്ന നാടകവും ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാര്‍ഥികളുടെ സംഗീതശില്‍പ്പവും അരങ്ങേറി.