ജല ശുദ്ധീകരണത്തിനായി 400 കോടി രൂപ, സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് 79 കോടി, ഭവന പദ്ധതിക്കായി 8 കോടിയും ആധുനിക ശ്മശാനത്തിനായി രണ്ടു കോടിയും; നാടിൻറെ വികസനത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകി കൊയിലാണ്ടി നഗരസഭ ബഡ്ജറ്റ്
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2022 – 23 ബഡ്ജറ്റ് അവതരിപ്പിച്ചു. വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യനാണു റിപ്പോർട്ട് അവതരിപ്പിച്ചത്. നാടിൻറെ വികസനത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകി ജനപ്രിയ ബജറ്റാണിത്. കാർഷിക മേഖലക്കും നീർതട സംരക്ഷണത്തിനും നഗരസൗന്ദര്യവൽക്കരണത്തിനും പ്രാമുഖ്യം നൽകിയിട്ടുണ്ട്. കൊയിലാണ്ടി നഗരത്തെ സമ്പൂര്‍ണ്ണ വൈഫൈ നഗരമാക്കി മാറ്റാനും പദ്ധതിയുണ്ട്. വിദ്യാർത്ഥികൾക്കാണ് നിരവധി പദ്ധതികളൊരുങ്ങിയിട്ടുണ്ട്.
നഗരസഭയില്‍ സമ്പൂര്‍ണ്ണ മലിനജല ശുദ്ധീകരണത്തിന് (എസ്.ടി.പി) ക്രേന്ദ്ര – സംസ്ഥാന സഹായത്തോടെ 400 കോടി രൂപയുടെ പദ്ധതിയാണ് വിഭാവന ചെയ്തിരിക്കുന്നത്. നഗരസഭയുടെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ 79 കോടി രൂപയുടെ പദ്ധതിയും നടപ്പിലാക്കും
ബജറ്റിലെ പ്രധാനപ്പെട്ട പദ്ധതികൾ:
വികസനം:
ആധുനിക ശ്മശാനം നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ 2 കോടി രൂപ. ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്‍റെ സഹായത്തോടെ 5 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
നടേരി വില്ലേജില്‍ വലിയമലയില്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ സബ്സെന്‍ററിനായി ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി 25 ലക്ഷം രൂപ.
ആധുനിക സൗകര്യത്തോടെ നഗര ഹൃദയത്തില്‍ നിര്‍മ്മിക്കുന്ന ബഹുനില ഷോപ്പിംഗ് കോംപ്ലക്സിന് 21.16 കോടി
കൊല്ലം മാര്‍ക്കറ്റിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് 75 ലക്ഷം.
മുത്താമ്പിയില്‍ മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനായി 50 ലക്ഷം.
ഓട്ടോമാറ്റിക്ക് സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോളര്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ.
അതി ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനായി ഓരോ അതിദരിദ്ര്യ കുടുംബത്തിന്‍റേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൂഷ്മ വികസന പദ്ധതികള്‍ തയ്യാറാക്കി അതിദരിദ്രരെ സഹായിക്കുന്നതിനായി 50 ലക്ഷം രൂപ നീക്കി വെയ്ക്കുന്നു.
ഭവന പദ്ധതി:
പി.എം.എ.വൈ – ലൈഫ് പദ്ധതി പ്രകാരം ഭവന പദ്ധതിക്കായി 8 കോടി രൂപ.
ആരോഗ്യം:
പുതിയ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കും കേന്ദ്രങ്ങളുടെ നവീകരണത്തിനുമായി 1 കോടി 62 ലക്ഷം രൂപ
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ഇ-ഹെല്‍ത്ത് പദ്ധതിയുടെ നടത്തിപ്പിനും, ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനുമായി 10 ലക്ഷം .
ടൗണ്‍ ഹാളിലും താലൂക്ക് ആശുപത്രിയിലും എസ്.ടി.പി.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പവര്‍ ലോണ്‍ട്രി സ്ഥാപിക്കുന്നതിന് 50 ലക്ഷം.
ജീവിത ശൈലി രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനായി സുകൃതം ജീവിതം പദ്ധതിക്കായി 5 ലക്ഷം രൂപ.
താലൂക്ക് ഹോമിയോ ആശുപത്രിയുടെ പാലിയേറ്റീവ് ബ്ലോക്കിനായി പുതിയ കെട്ടിട നിര്‍മ്മാണത്തിനായി 1 കോടി 12 ലക്ഷം രൂപ.
നീർതട സംരക്ഷണം:
നഗരസഭയിലെ വിവിധ തോടുകള്‍ നവീകരിക്കുന്നതിന് 1 കോടി രൂപ.
നീര്‍ത്തട വികസന പദ്ധതികള്‍ – പുഴ, കുളങ്ങള്‍ തുടങ്ങിയ ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പ്, പുനരുദ്ധീകരണം മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങൾക്കായ 50 ലക്ഷം.
വിവിധ തോടുകളുടെ നവീകരണത്തിന് തെളിനീരൊഴുക്കും നവകേരളം പദ്ധതിയ്ക്കായി 1 കോടി രൂപ.
പൊതു കുളങ്ങളുടെയും, കിണറുകളുടെയും വീണ്ടെടുക്കലും, നവീകരണത്തിനുമായി ഒരു കോടി രൂപ.
ടൂറിസം:
കണയന്‍കോട് – മുത്താമ്പി – നടേരി – നെല്ല്യാടി – വെളിയണ്ണൂര്‍ ചല്ലി ചെറോല്‍ പുഴയോര ടൂറിസവും വലിയമങ്ങാട്, ഹാര്‍ബര്‍, പാറപ്പള്ളി , പിഷാരികാവ്, പാതിരിക്കാട്, കോളം കടപ്പുറം – ടൂറിസം ഡെസ്റ്റിനേഷനും ഒരുക്കുന്നതിനായി 50 ലക്ഷം രൂപ.
പാറപ്പള്ളി ബീച്ച് പുതുമോഡിയില്‍ സജ്ജീകരിക്കാന്‍ 25 ലക്ഷം രൂപ
നഗരത്തിന് ഒരു പാര്‍ക്കിംഗ് നയം രൂപീകരിച്ച് പാര്‍ക്കിംഗ് സാക്ഷരത നടപ്പിലാക്കും
നഗര ഹൃദയത്തിലെ വിവിധ കേന്ദ്രങ്ങൾ സൗന്ദര്യ വല്‍ക്കരിക്കുന്നതിനുമായി 25 ലക്ഷം രൂപ.
മായന്‍ കടപ്പുറത്ത് കടലോര പാര്‍ക്ക് ഒരുക്കും.
ഹാര്‍ബര്‍ പരിസരം സൗന്ദര്യ വല്‍ക്കരിക്കുന്നതിന് 10 ലക്ഷം രൂപ.
നഗരസഭയിലെ പുഴയോര ഉള്‍നാടന്‍ ജലപാത ഉപയോഗപ്പെടുത്തി ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കും.
വിദ്യാഭ്യാസം:
ഡിജിറ്റല്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യകളുടെ പ്രയോജനം നഗരസഭയിലെ ഏല്ലാ വിദ്യാലങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും ബോധന പ്രക്രിയയില്‍ ഫലപ്രദമായി ഇടപെടുന്നതിനുമായി ഇ-ലൈബ്രറി ഉള്‍പ്പെടെ ഒരുക്കുന്നതിനായി 10 ലക്ഷം
നഗര ഹൃദയത്തില്‍ റഫറന്‍സ് ലൈബ്രറിയും റീഡിംഗ് റൂം
നഗരസഭയിലെ അങ്കണവാടികള്‍ 4 ജി നിലവാരത്തിലാക്കും.
കോതമംഗലം ജി.എല്‍.പി സ്കൂളിന്‍റെ പടിഞ്ഞാറെ ബ്ലോക്ക് കൃഷ്ണയ്യര്‍ സ്മാരക പൈതൃക കെട്ടിടമാക്കി മാറ്റുന്നതിന് 25 ലക്ഷം.
ഹൈസ്കൂള്‍/ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് പദ്ധതി നടപ്പിലാക്കും.
എസ്.സി – മത്സ്യ തൊഴിലാളികളുടെ മക്കളായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ നല്‍കുന്നതിനായി 10 ലക്ഷം.
നഗരസഭയിലെ സ്കൂളകളില്‍ സഹായ സ്കൂള്‍ മാനേജ്മെന്‍റ് സ്റ്റിസ്റ്റം നടപ്പിലാക്കും.
സ്കൂളുകളില്‍ ജെന്‍റര്‍ ഡെസ്കുകളും, കൗണ്‍സിലിംഗ് സെന്‍ററുകളും സ്ഥാപിക്കും .
സ്ത്രീകൾക്ക്:
പെരുവട്ടൂരില്‍ വുമന്‍ ഫെസിലിറ്റേഷന്‍ സെന്‍റര്‍.
വണ്‍ഡേ സ്റ്റേ ഹോം (ഷീ ലോഡ്ജ്) സ്ഥാപിക്കുന്നതിന് പ്രാഥമികമായി 25 ലക്ഷം രൂപ.
സ്ത്രീപക്ഷ നവകേരള സൃഷ്ടിക്കായി സ്ത്രീ സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വ്വതല സ്പര്‍ശിയായ ക്യാമ്പയിന്‍ സംഘടിപ്പക്കും.
മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് മത്സ്യ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റിന് 25 ലക്ഷം
നടേരിയിലെ നഗരസഭാ കോമണ്‍ ഫെസിലിറ്റി സെന്‍ററില്‍ വനിതാ തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ
സ്ത്രീപക്ഷ കേരളം പദ്ധതി ജനകീയമാക്കുന്നതിനായി സാമൂഹിക അടുക്കള എന്ന പുത്തനാശയംയാഥാര്‍ത്ഥ്യമാക്കും.
കളിക്കളം:
മഞ്ഞളാട്കുന്ന് കളിസ്ഥലം ഒരുക്കുന്നതിനും കപ്പാസിറ്റി ബില്‍ഡിംഗ് ഗ്രൗണ്ട് ആക്കി മാറ്റുന്നതിനും 15 ലക്ഷം രൂപ.
വിയ്യൂര്‍ വില്ലേജില്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ സ്ഥലം ലഭ്യമാക്കി കളിക്കളം നിര്‍മ്മിക്കും.
നഗരത്തില്‍ ഓപ്പണ്‍ ജിം, ഷട്ടില്‍ കോര്‍ട്ടും നിര്‍മ്മിക്കും.
നവീകരണം:
കൊടക്കാട്ടുമുറി കമ്മ്യൂണിഹാള്‍ നവീകരണത്തിന് 10 ലക്ഷം.
നഗരസഭാ കുടുംബശ്രീ വിപണന കേന്ദ്രം നവീകരിക്കുന്നതിനായി 25 ലക്ഷം രൂപ.
പൊതു കെട്ടിടങ്ങളുടെ നിര്‍മ്മാണവും നവീകരണവും നടത്തുന്നതിനായി 10 കോടി രൂപ
പൊതു റോഡുകളുടെയും ഫുട്പാത്തുകളുടെയും നവീകരണത്തിന് 5 കോടി രൂപ
തൊഴിൽ:
സര്‍ഗ പാഠശാലയില്‍ കരിയര്‍ ഗൈഡന്‍സ് ജോബ് ഓറിയന്‍റല്‍ പ്രോഗ്രാം .
ഹരിത കര്‍മ്മ സേനയെ വൈവിധ്യ വത്കരിച്ച് സംരംഭമായി ഉയര്‍ത്തുന്നതിന് 10 ലക്ഷം.
കുടുംബശ്രീ, എന്‍.യുഎല്‍.എം, വ്യവസായ വകുപ്പ് എന്നിവയുടെ ഭാഗമായി വിവിധ സംരംഭങ്ങളിലൂടെ 1000 പേര്‍ക്ക് തൊഴില്‍ നല്‍കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ വര്‍ഷത്തില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ .
വ്യവസായം:
വരകുന്നില്‍ ഐ.ടി അധിഷ്ടിത വ്യവസായ കേന്ദ്രവും ഓണ്‍ലൈന്‍ സെന്ററും സ്ഥാപിക്കുന്നതിന് ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി 25 ലക്ഷം .
നവകേരള നിര്‍മ്മിതിക്കായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടി ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് കാര്യക്ഷമമാക്കുന്നതിന് സംവിധാനം ഒരുക്കും.
ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ഹാര്‍ബര്‍ അധിഷ്ഠിത സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രാഥമികമായി 25 ലക്ഷം രൂപ
അണേലയില്‍ കരീമീന്‍ പാര്‍ക്കിനായി 5 ലക്ഷം.
പ്രവാസികള്‍ക്ക് വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായമായി 25 ലക്ഷം.
പരമ്പാരഗത തൊഴില്‍ മേഖലയായ മണ്‍പാത്ര നിര്‍മ്മാണം, ഹുക്ക, കയര്‍, കൈത്തറി, ഖാദി, പായ നെയ്ത്ത് തുടങ്ങിയ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 10 ലക്ഷം രൂപ.
കാർഷിക മേഖല:
കാര്‍ഷിക നഴ്സറി ഒരുക്കുന്നതിന് 5 ലക്ഷം രൂപയും വളം നിര്‍മ്മാണ കേന്ദ്രവും സ്ഥാപിക്കുന്നതിന് 5 ലക്ഷം
ജൈവ വൈവിദ്ധ്യം സംരക്ഷിക്കുന്നതിനായി കാവ് സംരക്ഷണം, പച്ചത്തുരുത്ത്, കണ്ടലുകളുടെ സംരക്ഷണം, ഘടക സ്ഥാപനങ്ങളില്‍ ജൈവ ഉദ്യാനങ്ങള്‍ എന്നിവ ഒരുക്കുന്നതിനായി 25 ലക്ഷം
മറ്റു പ്രധാനപ്പെട്ട പദ്ധതികൾ:
വാതില്‍പ്പടി സേവനം പദ്ധതിക്കായി 10 ലക്ഷം
നഗരത്തിൽ സാംസ്കാരിക, രാഷ്ട്രീയ ഒത്തുചേരലിനായി ഓപ്പണ്‍ സ്റ്റേജും സമ്മേളന സ്ഥലവും ഒരുക്കും
നഗരത്തിലെ അതിഥി തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ സേവനങ്ങള്‍ നല്‍കുന്നതിനായി ഹെല്‍പ്പ് ഡെസ്ക്കുകള്‍ സ്ഥാപിക്കും
വഴിയോര കച്ചവടക്കാരുടെ ക്ഷേമത്തിനായി 10 ലക്ഷം രൂപയുടെ പദ്ധതി
നഗരസഭയുടെ ഘടകസ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കും. ഇതിനായി 50 ലക്ഷം രൂപ വെയ്ക്കുന്നു. കൂടാതെ 1000 വീടുകളില്‍ കെ.എസ്.ഇ.ബി യുടെ സഹകരണത്തോടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കും
വിവിധ ആവശ്യങ്ങള്‍ക്കായി മുണ്ടക്കുന്നിലും വലിയമലയിലും സ്ഥലം ഏറ്റെടുക്കുന്നതിനായി പ്രാഥമികമായി 50 ലക്ഷം രൂപ
ജന്‍ഡര്‍ ന്യൂട്രല്‍ പദ്ധതി നടപ്പിലാക്കും
വിശപ്പുരഹിത നഗരമായി കൊയിലാണ്ടിയെ പ്രഖ്യാപിക്കുന്നു. അതിനായി ഫുഡ് ഓണ്‍ വാൾ പദ്ധതി നടപ്പിലാക്കും.
കുട്ടികളുടെ പാര്‍ക്ക് ആധുനിക വല്‍ക്കരിച്ച് പ്ലാനിറ്റോറിയം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കും
നഗരത്തെ സമ്പൂര്‍ണ്ണ വൈഫൈ നഗരമാക്കി മാറ്റും.
നഗരസഭയുടെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാക്കും.
വലിയമലയില്‍ 2 ഏക്കര്‍ സ്ഥലത്ത് വ്യവസായ എസ്റ്റേറ്റിനാവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കുന്നതിനായി പ്രാഥമികമായി 10 ലക്ഷം
നഗരസഭയുടെ ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ പദ്ധതിയിലൂടെ നഗരത്തെ ശുചിത്വ നഗരമാക്കി മുറ്റുന്നതിന്
25 ലക്ഷം രൂപ
മാലിന്യ സംസ്ക്കരണത്തിനായി മിനി എം.സി.എഫ്, എം.സി.എഫ്, ആര്‍.ആര്‍.എഫ് എന്നിവകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനായി
50 ലക്ഷം രൂപ
മുഴുവൻ വീടുകളിലും അടുക്കള മാലിന്യ സംസ്ക്കരണ സംവിധാനം ഒരുക്കുന്നതിന് 50 ലക്ഷം
സംസാര – പരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്കായി നഗര ഹൃദയത്തില്‍ സംഗമ കേന്ദ്രമൊരുക്കും
പ്രാദേശിക – പാരമ്പര്യ കലാകാരന്‍മാരുടെ വിവര ശേഖരണം നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിനും അവരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതിനും പദ്ധതി.
നഗരസഭാ തലത്തില്‍ ജന്‍റര്‍ റിസോഴ്സ് സെന്‍റര്‍ സ്ഥാപിക്കും
നഗരസഭയിലെ ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ഗ്രന്ഥശാലകള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്നതിന് പദ്ധതി.
നികുതി പിരിവ് കാര്യക്ഷമമാക്കി വരുമാന വര്‍ദ്ധനവിനായി കെട്ടിടങ്ങളുടെ ജി.ഐ.എസ് മാപ്പിംഗ് സംവിധാനം ഒരുക്കുന്നതിനായി 40 ലക്ഷം രൂപ
ഗതാഗത വകുപ്പിന്‍റെ സഹായത്തോടെ സിറ്റി ബസ് സര്‍വ്വീസ് നടപ്പിലാക്കും.
ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്‍റെ പിന്തുണയോടെ റോഡ് കണക്റ്റിവിറ്റി മാപ്പ് തയ്യാറാക്കും. ഹരിതകര്‍മ്മ സേനക്ക് മാലിന്യ ശേഖരണത്തിന് ഇ-ഓട്ടോറിക്ഷ വാങ്ങുന്നതിന് 30 ലക്ഷം രൂപ.
കാവുംവട്ടത്തും കുറുവങ്ങാട് മാവിന്‍ ചുവട്ടിലും വഴിയോര വിശ്രമ കേന്ദ്രങ്ങളും ആവശ്യമുള്ള സ്ഥലങ്ങളില്‍ ബസ്റ്റോപ്പുകളും സ്ഥാപിക്കും.