സായം പ്രഭ പദ്ധതി തുണയായി; പോഷകാഹാര കിറ്റുകളുമായി കൊയിലാണ്ടി നഗരസഭയിലെ 57 വയോധികര്‍


Advertisement

കൊയിലാണ്ടി: നഗരസഭയിലെ വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു. ദുര്‍ബല ജനവിഭാഗങ്ങളെ സുരക്ഷിതമായ ജീവിത സാഹചര്യത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തില്‍ സായംപ്രഭ പദ്ധതിയിലുള്‍പ്പെടുന്ന 57ല്‍പരം ഗുണഭോക്താക്കള്‍ക്കാണ് കിറ്റുകള്‍ വീതരണം ചെയ്തത്.

Advertisement

നഗരസഭാ അങ്കണത്തില്‍ നടന്ന വിതരണം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ.എ. ഇന്ദിര, വി.പി.ഇബ്രാഹിംകുട്ടി, സി.സുധ, ജിഷ പുതിയേടത്ത്, സെക്രട്ടറി എന്‍.സുരേഷ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്, റിഷാദ്, എച്ച്.ഐ. ടി.കെ.ഷിബ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement