വയോജന സംരക്ഷണം ഉറപ്പാക്കാന്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍
കൊയിലാണ്ടി: വയോജനങ്ങള്‍ എന്നും സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊയിലാണ്ടി നഗരസഭ മരളൂരില്‍ പകല്‍ വീട്ടില്‍ ലോക വയോജന ചൂഷണ വിരുദ്ധ ബോധവല്‍ക്കരണ ദിനം ആചരിച്ചു. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കെ പാട്ട് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.
വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച് നഗരസഭ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കൗണ്‍സിലര്‍ രാജീവന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ഡോക്ടര്‍ അനഘ മനോജ് ബോധവല്‍ക്കരണദിന സന്ദേശം കൈമാറി. ബാബു മാസ്റ്റര്‍, എന്‍.ടി.കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കോഡിനേറ്റര്‍ ദിലീഷ് എന്‍.സി. നന്ദി രേഖപ്പെടുത്തി.