മത്സ്യവിപണത്തിനായി ഇ-സ്‌കൂട്ടര്‍, വല നെയ്ത്തുകേന്ദ്രം… കൊയിലാണ്ടി മാതൃകാ മത്സ്യഗ്രാമം പദ്ധതി രൂപരേഖയായി- വിശദാംശങ്ങള്‍ അറിയാം



കൊയിലാണ്ടി: കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന കൊയിലാണ്ടി മോഡല്‍ ഫിഷിംഗ് വില്ലേജിന്റെ വിശദമായ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി യോഗം വിളിച്ചുചേര്‍ത്തു. എം.എല്‍.എ, മുന്‍സിപ്പാലിറ്റി ചെയര്‍പെഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാരായ റഹ്‌മത്ത്, ഇബ്രാഹിം കുട്ടി, ലളിത ടീച്ചര്‍, അസീസ്, ബബിത ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരസഭ സെക്രട്ടറി, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ഉദ്യോഗസ്ഥര്‍, മത്സ്യ ത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

7.5 കോടി രൂപ ചിലവില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ച് ഡപ്യൂട്ടി ഡയറക്ടര്‍ വിശദീകരിച്ചു. നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ താഴെ കൊടുക്കുന്നു.

മത്സ്യവിപണനത്തിനായി ഇ-സ്‌കൂട്ടര്‍ ഐസ് ബോക്‌സ് അനുവദിക്കുന്നു.

ഫിഷര്‍മെന്‍ ട്രെയിനിങ് സെന്റര്‍ കം റിഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നു.

വല നെയ്ത്തുകേന്ദ്രം സ്ഥാപിക്കുന്നു.

ഫിഷ്‌കിയോസ്‌ക് കം കോള്‍ഡ് സ്‌റ്റോറേജ്.

സോളാര്‍ ഫിഷ് ഡ്രയര്‍ യൂണിറ്റ്.

ഫിഷ്മാര്‍ക്കറ്റ് നവീകരണം.

ഹൈ മാസ് ലൈറ്റ്.

കൃത്രിമപ്പാര

മത്സ്യത്തൊഴിലാളി സേവന കേന്ദ്രം

വയോജന പാര്‍ക്ക്

സീഫുഡ് കിച്ചന്‍/ റസ്റ്റോറന്റ്.

Summary: E-scooter, net weaving center for fish marketing…Koyilandy Model Fish Village Project Outlined