എത്തിയത് ആറ് മാസം മുമ്പ്, കുറഞ്ഞ കാലം കൊണ്ട് മാനേജരായി, നാട്ടുകാർക്ക് സുപരിചിത; മൈക്രോ ലാബിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിനി ജസീല തസ്നിമിന് വിട നൽകി കൊയിലാണ്ടി


കൊയിലാണ്ടി: ആറ് മാസങ്ങൾക്ക് മുമ്പാണ് കൊയിലാണ്ടിയിൽ എത്തിയതെങ്കിലും നാട്ടുകാർക്കെല്ലാം സുപരിചിതയാണ് ജസീല തസ്‌നിം എന്ന ഇരുപത്തിരണ്ടുകാരിയെ. ചുറുചുറുക്കോടെ എല്ലാം ഏറ്റെടുത്തു നടത്താറുള്ള തസ്നിയയുടെ പ്രസരിപ്പാണ് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നതിലേക്ക് നയിച്ചത്.

എല്ലാത്തിനേയും തന്റേടത്തോടെ നേരിടുന്ന പെൺകുട്ടി, കുറഞ്ഞ സമയത്തിനുള്ളിൽ തന്റെ കഴിവിനാൽ മാനേജർ പോസ്റ്റിൽ വരെ എത്തി. പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ഏകോപിക്കാനും മുന്നിൽ. പരിചയമുള്ളവർക്ക് തസ്നിയെ കുറിച്ച് പറയാൻ വിശേഷണങ്ങൾ ഏറെയുണ്ട്. എന്നാൽ ചിരിച്ച മുഖത്തോടെ തങ്ങൾക്കരികിലേക്ക് ഇനി അവളില്ലെന്നത് അവരെയും വേദനിപ്പിക്കുന്നു.

ഇന്നലെയാണ് തസ്നിയെ ജോലിചെയ്തിരുന്ന മൈക്രോ ലാബില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. . മൈക്രോ ലാബിന്റെ മൂന്നാം നിലയിലെ ജനല്‍ കമ്പിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നുമാണ് ലാബ് അധികൃതര്‍ പറഞ്ഞത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വയനാട് വൈത്തിരി  സ്വദേശിയാണ് മരിച്ച തസ്നി.