അനധികൃത തെരുവ് കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കണം; ആവശ്യമുയര്‍ത്തി കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമ്മേളനം
കൊയിലാണ്ടി: അനധികൃത തെരുവ് കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമ്മേളനം. പ്ലാസ്റ്റിക്കിന് നിരോധനം ഉല്പാദന കേന്ദ്രങ്ങളില്‍ നിന്നും തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വ്യാപാരികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡും യോഗത്തില്‍ വിതരണം ചെയ്തു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ കെ.എം.എ പ്രസിഡന്റ് കെ.കെ.നിയാസ് അധ്യക്ഷത വഹിച്ചു. കെ.ദിനേശന്‍, പി.പവിത്രന്‍, അമേത്ത് കുഞ്ഞഹമ്മദ്, ഉസ്മാന്‍.പി.പി, മനീഷ്.പി.കെ, അസീസ് ഗ്ലോബല്‍ പാര്‍ക്ക്, പ്രമോജ്.ടി.വി, അജീഷ് ഓറഞ്ച്, അസീസ്.യു.കെ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി കെ.പി.രാജേഷ് സ്വാഗതവും പി.പവിത്രന്‍ നന്ദിയും പറഞ്ഞു.