കൊയിലാണ്ടി എല്‍.എ.എന്‍.എച്ച് ക്ലര്‍ക്ക് പി.ഡി.ടോമി കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയില്‍; പ്രതിയില്‍ നിന്നും 86,000 രൂപ പിടിച്ചെടുത്തു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ലാന്ററ് അക്വിസിഷന്‍ എന്‍.എച്ച് ക്ലര്‍ക്ക് പി.ഡി. ടോമി കൈക്കൂലി സ്വീകരിക്കുന്നതിനിടയില്‍ വിജിലന്‍സ് പിടിയില്‍. കുറുവങ്ങാട് എല്‍.എ എന്‍.എച്ച് ഓഫീസ് പരിസരത്ത് നിന്നാണ് പിടികൂടിയത്.
86000 രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടയിലാണ് പിടിയിലായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസത്തിനായി പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള ലാന്റ് അക്വിസിഷന്‍ തഹസില്‍ദാറുടെ ഓഫീസിലെ ക്ലര്‍ക്കാണ് പി.ഡി.ടോമി. 286,000രൂപ നഷ്ടപരിഹാരം നല്‍കാനായി എണ്‍പത്തിയാറായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളില്‍ നിന്നും എഴുപതിനായിരം രൂപയുടെ ചെക്കും, പതിനായിരം രൂപയും പിടിച്ചെടുത്തു. പ്രതിയെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
ഡി.വൈ.എസ്.പി സുനില്‍കുമാര്‍, സി.ഐ.സരിന്‍, എസ്.ഐമാരായ രാധാകൃഷ്ണന്‍, സുനില്‍, ഹരീഷ് കുമാര്‍ എ.എസ്.ഐ ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് നടപടിയെടുത്തത്.