പി.എം കിസാന്‍ പദ്ധതിയുടെ അടുത്ത ഗഡു 2000 രൂപ കിട്ടണമെങ്കില്‍ ഈ കാര്യങ്ങള്‍ ചെയ്തിരിക്കണം: കര്‍ഷകര്‍ക്ക് കൊയിലാണ്ടി കൃഷിഭവന്റെ അറിയിപ്പ്
കൊയിലാണ്ടി: കൃഷി വകുപ്പിന്റെ എ.ഐ.എം.എസ് പോര്‍ട്ടലില്‍ പ്രധാനമന്ത്രി കൃഷി സമ്മാന്‍ നിധി ഭൂമി വെരിഫിക്കേഷന്‍ ചെയ്യാത്ത കര്‍ഷകര്‍ ഉടന്‍ ചെയ്യണമെന്ന് നിര്‍ദേശം. ഭൂമി സംബന്ധമായ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനായി 2022 ജൂണ്‍ 23, 24 തിയ്യതികളില്‍ കൊയിലാണ്ടി കൃഷി ഭവനില്‍ കാമ്പെയ്ന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഭൂമി വെരിഫിക്കേഷന്‍ ചെയ്യാത്തവര്‍ക്ക് ഇവിടെ സൗജന്യമായി ഭൂമി വെരിഫിേേക്കഷന്‍ ചെയ്യാവുന്നതാണ്.
ഇത് ചെയ്യാത്തവര്‍ക്ക് പി.എം കിസാന്‍ സമ്മാന്‍ നിധിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഗഡു മുടങ്ങും. പദ്ധതിയില്‍ അംഗങ്ങളായ കൊയിലാണ്ടിയിലെ കര്‍ഷകരില്‍ പകുതി പേര്‍ മാത്രമേ ഇതുവരെ ഭൂമി വെരിഫിക്കേഷന്‍ ചെയ്തിട്ടുള്ളൂ.
ഭൂമി വെരിഫിക്കേഷന് ആവശ്യമായ രേഖകള്‍:
നികുതി ശീട്ട്
ആധാര്‍കാര്‍ഡ്
റേഷന്‍ കാര്‍ഡ്
ബാങ്ക് പാസ്ബുക്ക്
പി.എം കിസാന്‍ സമ്മാന്‍ നിധിയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉള്ള ഫോണ്‍ (ഒ.ടി.പി ലഭിക്കുന്നതിനായി).