കൊല്ലം കുഞ്ഞ്യോറമലയിൽ ബാബു സി.കെ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കുഞ്ഞ്യോറമലയില്‍ ബാബു സി.കെ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

കുറച്ച്കാലമായി അസുഖ ബാധിതനായിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ ബൂത്ത് പ്രസിഡന്റായിരുന്നു.

ഭാര്യ: ചന്ദ്രിക. മകന്‍: അജേഷ്. മരുമകള്‍: സംഗീത അജേഷ്.

കോഴിക്കോട്‌ കാരപ്പറമ്പ് കൃഷ്ണൻ നായർ റോഡിലുള്ള വീട്ടിൽ രാവിലെ 10.30 വരെ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. സംസ്കാരം: രാവിലെ 11 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തില്‍.