ഭക്തിസാന്ദ്രം; കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോത്സവത്തിന്‌ കൊടിയേറി


കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോത്സവത്തിന്‌ കൊടിയേറി. ക്ഷേത്രം തന്ത്രി മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി കീഴേടത്ത് ഇല്ലം ശ്രീകണ്ഠാപുരം മുരളീകൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകള്‍.

കൊടിയേറ്റത്തോടനുബന്ധിച്ച്‌ ഉച്ചയ്ക്ക് സമൂഹസദ്യയും, കലാമണ്ഡലം ശിവദാസൻമാരാരും സംഘവും അവതരിപ്പിച്ച തായമ്പകയും പ്രാദേശിക കലാകാരൻമാരുടെ വിവിധ പരിപാടികളും അരങ്ങേറി. രണ്ടാം തീയതി വൈകുന്നേരം 4മണിക്ക്‌ ഇളനീർ കുലവരവ്, 6.30ന് പഞ്ചാരിമേളം, നട്ടത്തിറ, കലശം തുള്ളൽ, 10മണിക്ക്‌ ഗാനമേള, പുലർച്ചെ 1മണിക്ക്‌ വെള്ളാട്ട്, തിറ എന്നിവ നടക്കും.

സമാപന ദിനമായ 3ന്‌ വൈകീട്ട് 3 മണിക്ക് തീ കുട്ടിച്ചാത്തൻ വെള്ളാട്ട്, 3.30 ന് ഗുളികൻ വെള്ളാട്ട്, 4മണിക്ക്‌ ഇളനീർ കലവരവ്, 6.30ന് താലപ്പൊലി. 7.30ന് പാണ്ടിമേളം, രാത്രി 7.30ന് ഭഗവതിയുടെ നടത്തിറ, ഗുളികൻ തിറ, പുലർച്ചെ 2 മണിക്ക്‌ തീ കുട്ടിച്ചാത്തൻ തിറ, ഭഗവതി തിറ എന്നിവയുണ്ടാകും.