കേരള ഗവണ്മെന്റ് കോമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് റിട്ട.പ്രിൻസിപ്പൽ കൊയിലാണ്ടി കനകാലയം വീട്ടിൽ കെ.പി ജോതിറാം അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപം കനകാലയം വീട്ടിൽ കെ.പി ജോതിറാം (റിട്ടയർഡ് പ്രിൻസിപ്പൽ / സൂപ്രണ്ട് , കേരള ഗവണ്മെന്റ് കോമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊയിലാണ്ടി) അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. കൊയിലാണ്ടിയിലെ പഴയകാല ഫുട്ബോൾ ക്ലബായ ചിൽഡ്രൻസ് ടീമിന്റെയും, വൈറ്റ് നയൻസ് ടീമിന്റെയും കളിക്കാരനും ടൂർണമെന്റ് സംഘാടകനുമായിരുന്നു.

ഭാര്യ: എം.സുചിത്ര.
മക്കൾ: ഐശ്വര്യ, അനശ്വര (വിപ്രോ ബെംഗളൂരു).

അച്ഛന്‍: പരേതനായ സി.കെ ഗോവിന്ദൻ.
അമ്മ: ടി.പി.കനകം.

സഹോദരങ്ങൾ: ഉഷ കെ.പി (കുറ്റ്യാടി), വിമല കെ.പി (ടെമ്പിള്‍ഗേറ്റ്‌), നിർമല കെ.പി (കോഴിക്കോട്), സേതുറാം കെ.പി, ആത്മറാം കെ.പി (ചെന്നൈ) ( കൊയിലാണ്ടിയുടെയും കേരളത്തിന്റെയും അഭിമാനമായ ജോളി എന്ന ഗോൾകീപ്പർ ), ഹരിറാം കെ.പി, സുധ കെ.പി (കോഴിക്കോട്), പരേതരായ വിജയലക്ഷ്മി, ജയറാം കെ.പി, രാജാറാ കെ.പി.

സംസ്ക്കാരം: നാളെ ഉച്ചക്ക് 12 മണിക്ക് കനകാലയം വീട്ടുവളപ്പില്‍.

Description: koyilandy Kanakalayam house KP Jothiram passed away