നാല് നാള്‍നീണ്ട കലാമമാങ്കത്തിന് ഇന്ന് സമാപനം; കൊയിലാണ്ടി ഉപജില്ലാ കലാമേള ആവേശകരമായ അവസാനത്തിലേക്ക്


തിരുവങ്ങൂര്‍: നാല് നാള്‍ കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അരങ്ങുണര്‍ത്തിയ കലയുടെ മാമാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം.

നാല് നീണ്ട മത്സരപരിപാടികള്‍ കാണാന്‍ കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് കലാസ്‌നേഹികളാണ് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കെത്തിയത്. ആദിവാസി കലാരൂപങ്ങളാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങള്‍. ഒപ്പം നാടന്‍പാട്ട്, നാടോടിനൃത്തം, തിരുവാതിരക്കളി, പദ്യംചൊല്ലല്‍ അറബിക്, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങളുമുണ്ട്.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. സമ്മാന വിതരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിര്‍വഹിക്കും.

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത.സി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍, വികസന കാര്യ ചെയര്‍പേഴ്‌സണ്‍ സന്ധ്യ ഷിബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, വാര്‍ഡ് മെമ്പര്‍മാരായ ഷബ്‌ന ഉമ്മാരിയില്‍, അജ്‌നഫ് കാച്ചിയില്‍, രാജലക്ഷ്മി.സി.കെ. ശിവദാസന്‍.പി, എം.കെ.മമ്മദ് കോയ, അബ്ദുള്ള കോയ വലിയാണ്ടി, വത്സല പുല്ല്യേത്ത്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഷൈനി.ഇ.കെ, കൊയിലാണ്ടി എ.ഇ.ഒ എം.കെ.മഞ്ജു, മുന്‍ മന്ത്രി പി.കെ.കെ.ബാബ, പി.ടി.എ പ്രസിഡന്റ് കെ.പി.റിസാന, എച്ച്.എം.ഫോറം കണ്‍വീനര്‍ എന്‍.ഡി.പ്രജീഷ്, അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും. ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ബി.എന്‍.ബിന്ദു നന്ദി രേഖപ്പെടുത്തും.