ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, നികുതി അടയ്ക്കൽ എല്ലാം ഓൺലൈൻ ആണ്, കൂടെ തന്നെ ഹൈട്ടെക്കായി കൊയിലാണ്ടി ജന സേവന കേന്ദ്രവും


കൊയിലാണ്ടി: കൊയിലാണ്ടി വേറെ ലെവൽ ആവുകയാണ്. ഇനി കരം അടയ്ക്കാനും സർട്ടിഫിക്കറ്റുകൾ വാങ്ങാനാണ് ദീർഘ നേരം നോക്കി നിൽക്കേണ്ട. എല്ലാം ഒരൊറ്റ ക്ലിക്കിൽ സൗകര്യമൊരുക്കിയിരിക്കുമായാണ് കൊയിലാണ്ടി നഗരസഭ. നഗരസഭയിലെ നവീകരിച്ച ജനസേവന കേന്ദ്രം ജനങ്ങൾക്കായി തുറന്നു നൽകി. ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ അധ്യക്ഷത വഹിച്ചു.

നവീകരിച്ച കേന്ദ്രത്തിൽ നികുതി അടക്കൽ, പ്ലാൻ ഫീ അടക്കൽ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റുകൾ തുടങ്ങി ജനങ്ങൾക്ക് നൽകുന്ന പ്രധാനപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈൻ സേവനങ്ങളായി ചെയ്യാവുന്നതാണ്. അതിനോടൊപ്പം തന്നെ ഫ്രണ്ട് ഓഫീസും ഓൺലൈൻ പെയ്‌മെന്റിനായുള്ള സൗകര്യം, ഓട്ടോമാറ്റിക് ടോക്കൺ സംവിധാനം, വ്യത്യസ്ത സേവനങ്ങൾക്ക് പ്രത്യേക കൗണ്ടറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. നീണ്ട നേരം കാത്തു നിന്നും ബുദ്ധിമുട്ടിയും സർക്കാർ സേവനങ്ങൾ നേടിയെടുക്കുക എന്ന ബുദ്ധിമുട്ടു ഒഴിവാക്കുക എന്നതാണ് ജന സേവാ കേന്ദ്രത്തിന്റെ ലക്ഷ്യം.

ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ.ഇ ഇന്ദിര, കെ ഷിജു, ഇ.കെ അജിത്ത്, സി പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ എ ലളിത, വി.പി ഇബ്രാഹിം കുട്ടി, എന്നിവർ ആശംസകൾ അർപ്പിച്ചു. നഗരസഭാ സെക്രട്ടറി എൻ.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.