ചങ്ങരക്കുളം സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി


പേരാമ്പ്ര: ചങ്ങരക്കുളം സ്വദേശിനായിയ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. ചങ്ങരക്കുളത്തെ കുറ്റിയിൽ പറമ്പത്ത് ദിലീപ് കുമാറിന്റെ ഭാര്യ ലിജിഷയെ (32) ആണ് കാണാതായത്. 26-ാം തിയ്യതി ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്വന്തം വീട്ടിൽ നിന്ന് യുവതി ഇറങ്ങി പോവുകയായിരുന്നെന്ന് പരാതിയിൽ പറയുന്നതായി കുറ്റ്യാടി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വീട്ടിൽ നിന്നിറങ്ങിയ യുവതി ഇതുവരെ തിരികെ എത്തിയില്ല. കാണാതാകുമ്പോൾ പിങ്ക് നിറത്തിലുള്ള ചുരിദാറാണ് യുവതി ധരിച്ചത്.

ലിജിഷയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക: കുറ്റ്യാടി പോലീസ് സ്റ്റേഷൻ -0479 2597 100, 81569 01336