ശുചിത്വപൂര്‍ണ്ണമായ സ്‌കൂളിനായി കൈകോര്‍ത്ത് അധ്യാപകരും വിദ്യാര്‍ത്ഥികളും; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ ക്യാമ്പസ് ശുചീകരിച്ചു


കൊയിലാണ്ടി: പുതിയ അധ്യയനവര്‍ഷത്തില്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ പരിസരം വൃത്തിയാക്കി. സുരക്ഷിതവും ശുചിത്വപൂര്‍ണ്ണവുമായ സ്‌കൂള്‍ ക്യാമ്പസ് ഒരുക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പസ് വൃത്തിയാക്കിയത്.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പി.ടിഎ, എസ്സ്.എം.സി, മദര്‍ പി.ടി.എ, എസ്സ് എഫ് ഐ വളണ്ടിയര്‍മാര്‍, എന്നിവരൊന്നിച്ച് മുന്നിട്ടിറങ്ങിയാണ് സുചീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

വാര്‍ഡ് കൗണ്‍സിലര്‍ എ. ലളിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുചീന്ദ്രന്‍ .വി, എസ്സ്.എം.സി ചെയര്‍മാന്‍ ഹരീഷ്
പ്രിന്‍സിപ്പാള്‍ എന്‍.വി പ്രദീപ് കുമാര്‍, ബിജേഷ് യൂ, അശോകന്‍ കെ, ഷജിത .ടി, ഷിജു ഒ.കെ എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.