കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എച്ച്എംസിക്ക് കീഴില്‍ താല്‍ക്കാലിക നിയമനം, ഒഴിവുകളും യോഗ്യതകളും വിശദമായി അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എച്ച്എംസിക്ക് കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ, റെഡിയോഗ്രാഫർ എന്നീ തസ്തികളിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 03/02/2024 ശനിയാഴ്ച രാവിലെ 10.30ന്‌ നടത്തുന്ന അഭിമുഖത്തിനായി ആശുപത്രി ഓഫീസിൽ ഹാജരാവേണ്ടതാണ്.

തസ്തിക: യോഗ്യത

1) ലാബ് ടെക്‌നിഷ്യൻ

പ്ലസ് ടു /പ്രീ ഡിഗ്രി (സയൻസ്), ഡി.എം.എൽ. ടി/BscMLT(ഗവ :അംഗീകൃതം )

പരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ (valid)

2) റേഡിയോഗ്രാഫർ: യോഗ്യത

പ്ലസ് ടു /പ്രീഡിഗ്രി (സയൻസ് ), ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സ് ബൈ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ/ഡിഗ്രി ഇൻ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സ് ബൈ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ ആൻഡ് അലൈഡ് സയൻസെസ്/പരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ (valid)

വിശദ വിവരങ്ങൾക്ക് പ്രവൃത്തി സമയത്ത് ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ഫോൺ :0496 2969241.