നൂറിൽ നൂറ്; തുടർച്ചയായി രണ്ടാം വർഷവും നൂറു ശതമാനം വിജയവുമായി കൊയിലാണ്ടി മാപ്പിള സ്കൂൾ


കൊയിലാണ്ടി: കോവിഡിനോടൊക്കെ പോകാൻ പറ. പ്രതിബന്ധങ്ങൾക്കിടയിലും നൂറു ശതമാനം വിജയവുമായി ജി.എം.വി.എച്ച്.എസ്സ്.എസ്സ് കൊയിലാണ്ടി. നൂറ്റിമുപ്പത്തിരണ്ടു വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. അതിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. കഴിഞ്ഞ വർഷവും നൂറു ശതമാനം വിജയം മാപ്പിള വി.എച്ച്.എസ്സ്.എസ്സ് കരസ്ഥമാക്കിയിരുന്നു. എട്ടു വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.

കൂടുതലും മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വിദ്യാലയമായ കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്സ്.എസ്സ് ന് ഇത് അഭിമാന മുഹുർ ത്തമാണെന്ന് അധ്യാപകർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു

ഇത്തവണ സംസ്ഥാനത്തൊട്ടാകെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ 99.26 ശതമാനമാണ് വിജയം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

ഫലം അറിയാനായി ഉള്ള വെബ്സൈറ്റുകൾ നാലു മണി മുതൽ ഓപ്പൺ ആയി. വിവിധ വെബ്‌സൈറ്റുകളില്‍ നിന്നും പി.ആര്‍.ഡി ലൈവ്, സഫലം 2022 എന്നീ മൊബൈല്‍ ആപ്പുകളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം അറിയാന്‍ സാധിക്കും.