പുളിയഞ്ചേരിയില്‍ ആട് കിണറ്റിൽ വീണു; കിണറ്റിലിറങ്ങി ആടിനെ രക്ഷിച്ച് കൊയിലാണ്ടി അഗ്നിരക്ഷാസേന
കൊയിലാണ്ടി: കിണറ്റില്‍ വീണ ആടിനെ കൊയിലാണ്ടി അഗിരക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് സംഭവം. പുളിയഞ്ചേരി കൊടകാട്ടുമുറി പുറ്റാണിക്കുന്നുമ്മല്‍ ചന്ദ്രൻ എന്നയാളുടെ ഒന്നര വയസ്സ് പ്രായമുള്ള ആടാണ് അബദ്ധത്തില്‍ കിണറിൽ വീണത്.
അയൽപക്കത്തെ പതിനാലോളം അടിയുള്ള കിണറ്റിലാണ് ആട് വീണത്. വീട്ടുകാര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി എഫ്.ആര്‍.ഒ സുകേഷ് കെ.ബി ചെയർനോട്ടിൽ കിണറിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോട് കൂടി ആടിനെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.
സീനിയർ ഫയർ ആൻഡ് ഓഫീസർ അനൂപ് ബി.കെ, എഫ്.ആര്‍.ഒമാരായ ഇർഷാദ് പി.കെ, നിധി പ്രസാദ് ഇ.എം, രജീഷ് വി.പി, നവീന്‍ ഹോം ഗാർഡുമാരായ സോമകുമാർ, ഓംപ്രകാശ്, രാജേഷ് കെ.പി എന്നിവർ രക്ഷാപ്രവര്‍ത്തനത്തില്‍ ഏർപ്പെട്ടു.
Description: koyilandy Fire and Rescue rescue a goat that fell into a well