ചന്ദ്രയാൻ-3 ദൗത്യത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശി അബി എസ്. ദാസിനെയും എഴുത്തുകാരൻ റിഹാൻ റാഷിദിനെയും കൊയിലാണ്ടി ബോയ്സ് ഹൈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആദരിക്കുന്നു


Advertisement

കൊയിലാണ്ടി: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ന്റെ വിക്ഷേപണത്തിൽ പ്രധാന പങ്കുവഹിച്ച കൊയിലാണ്ടി സ്വദേശിയായ ശാസ്ത്രജ്ഞന്‍ അബി എസ്. ദാസിനെയും മലയാള സാഹിത്യരംഗത്ത് നോവൽ വിഭാഗത്തിലെ യുവ എഴുത്തുകാരനും കൊയിലാണ്ടി സ്വദേശിയുമായ റിഹാൻ റാഷിദിനെയും ആദരിക്കുന്നു. കൊയിലാണ്ടി ബോയ്സ് ഹൈ സ്കൂളിലെ 2000 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഇരുവരെയും അനുമോദിക്കുന്നത്.

Advertisement

ഇന്ന് വൈകീട്ട് നാല് മണിക്ക് കൊയിലാണ്ടി ബോയ്സ് ഹൈ സ്കൂളിൽ വച്ചാണ് ചടങ്ങ്. സ്കൂളിൽ പഠിച്ച മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾപ്പെടെ എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

Advertisement
Advertisement