നാടിന് ആഘോഷമായി കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം


Advertisement

കൊയിലാണ്ടി: നാടിന്റെ ഉത്സവമായി ബി.ഇ.എം യു.പി സ്കൂളിന്റെ കെട്ടിടോദ്ഘാടനം. സി.എസ്.ഐ മലബാർ മഹാ ഇടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. റോയ്സ് മനോജ് വിക്ടർ കെട്ടിടം ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ മുഖ്യാതിഥിയായി. കോർപ്പറേറ്റ് മാനേജർ സുനിൽ പുതിയാട്ടിൽ ഉപഹാര സമർപ്പണം നടത്തി.

Advertisement

ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.ഗിരിഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, എ.ഇ.ഒ പി.പി.സുധ, ഇ.കെ.അജിത്ത് മാസ്റ്റർ, നഗരസഭാ കൗൺസിലർമാരായ നിജില പറവക്കൊടി, രത്നവല്ലി ടീച്ചർ, സി.എം.സിന്ധു, കെ.എം.നജീബ്, റവ. ജേക്കബ് ഡാനിയേൽ, റവ. സി.കെ.ഷൈൻ, ഡെൻസിൽ ജോൺ, ബില്ലി ഗ്രഹാം, റവ. ബിളോളിൽ ജോസഫ്, സാജു ബെഞ്ചമിൻ, വി.എം.വിനോദൻ, വി.വി.സുധാകരൻ, എം.പത്മനാഭൻ, ജയ്കിഷ് മാസ്റ്റർ, വി.പി.ഇബ്രാഹീം കുട്ടി, അഡ്വ. സുനിൽ മോഹൻ, കെ.സജീവൻ മാസ്റ്റർ, റഹ്മത്ത്, അഡ്വ. കെ.ടി.ശ്രീനിവാസൻ, എം.വി.ബാലൻ, ബിജിത്ത് ലാൽ തെക്കേടത്ത് എന്നിവർ സംസാരിച്ചു.

Advertisement

പഴയ പന്തലായനി യു.പി. സ്കൂളാണ് ഇപ്പോൾ ബി.ഇ.എം യു.പി സ്കൂൾ, കൊയിലാണ്ടി എന്ന പേരിൽ പ്രവർത്തിക്കുന്നത്. അഞ്ച് വർഷം മുമ്പാണ് സ്കൂൾ പുതിയ മാനേജ്മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ചത്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം ഇ.കെ.ജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Advertisement