കലാപരിപാടികളുമായി അഭിഭാഷകരും കുടുംബാംഗങ്ങളും; കളറായി കൊയിലാണ്ടി ബാർ അസോസിയേഷന്റെ ‘സ്പന്ദനം – 2025’ ബാർ ഡേ


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ‘സ്പന്ദനം – 2025’ ബാർ ഡേ ആഘോഷിച്ചു. ജില്ലാ ജഡ്ജ് നൗഷാദ് അലി.കെ (പോക്സോ, കൊയിലാണ്ടി) ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. പ്രമോദ്.പി അദ്ധ്യക്ഷത വഹിച്ചു.

Advertisement

കൊയിലാണ്ടി കോടതി വളപ്പില്‍ നടന്ന പരിപാടിയില്‍ അഭിഭാഷകരും, കുടുംബാംഗങ്ങളും, ജുഡീഷ്യൽ ഓഫീസർമാരും തുടങ്ങി നിരവധി പേര്‍ പപങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി അഡ്വ.സുമൻലാൽ.എം സ്വാഗതവും, സബ് ജഡ്ജ് വിശാഖ് വി.എസ്, സീനിയർ അഭിഭാഷകൻ എം.പി സുകുമാരൻ, പി.എം തോമസ്(ജി.പി), ജെതിൻ പി ( ജി.പി, പോക്‌സോ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Advertisement

കൊയിലാണ്ടിയിൽ നിന്നും സ്ഥലം മാറി പോകുന്ന സബ് ജഡ്ജ് വിശാഖ് വി.എസിന്‌ ഉപഹാരസമർപ്പണം നടത്തി. ബാർ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ. വിജി ബി.ജി നന്ദി പറഞ്ഞു. തുടർന്ന് അഭിഭാഷകരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

Advertisement

Description: Koyilandy Bar Association's 'Spandanam - 2025' Bar Day