ലക്ഷ്യമിടുന്നത് മുഴുവന്‍ ബഹ്‌റൈന്‍ പ്രവാസികളും ഉള്‍പ്പെടുന്ന സൗഹൃദസംഘം രൂപീകരിക്കല്‍; കൊയിലാണ്ടി ബഹ്‌റൈന്‍ പ്രവാസികളുടെ സൗഹൃദകൂട്ടായ്മ പ്രവര്‍ത്തനം തുടങ്ങി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പഴയകാല ബഹറൈന്‍ പ്രവാസി സുഹൃത്തുക്കളായവരുടെ
സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു. എ.കെ.ശ്രീധരന്റെ അധ്യക്ഷതയില്‍ ആനക്കുളം റസ്റ്റോറന്റ് വെച്ച് ചേര്‍ന്ന പ്രഥമയോഗം പുഷ്പരാജ് ചെയര്‍മാനായും സത്യന്‍ കണ്ടോത്ത് കണ്‍വീനറായും ബാബു പയറ്റത്ത് ട്രഷറായും എ.കെ.ശ്രീധരന്‍ വൈസ് ചെയര്‍മാന്‍, പി.കെ.ബാലകൃഷ്ണന്‍ ജോയിന്‍ കണ്‍വീനര്‍, വി.വി.കെ.മോഹന്‍ദാസ്, ആളാണ്ടി സത്യന്‍, ദാസൂട്ടി, എം.കെ.സുനില്‍, പി.കെ.അശോകന്‍ എന്നിവര്‍ അടങ്ങിയ 10 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.

മുഴുവന്‍ ബഹ്‌റൈന്‍ പ്രവാസി സുഹൃത്തുക്കളെയും അംഗങ്ങള്‍ ആക്കാന്‍ തീരുമാനിച്ചു. കുടുംബ സംഗമത്തെ പറ്റി ആലോചിക്കാന്‍ എം.കെ.സുനിലിനേയും പി.കെ.അശോകനെയും ചുമതലപ്പെടുത്തി ബാബു പയറ്റത്ത് സ്വാഗതവും പി.കെ.അശോകന്‍ നന്ദിയും പറഞ്ഞു.

Summary: Koyilandy Bahrain expatriate friendship group started working