കൊയിലാണ്ടിയിൽ ജൂലൈ 16 ന് ആരോഗ്യമേള; ലോഗോ പ്രകാശനം ചെയ്തു


Advertisement

കൊയിലാണ്ടി: ആരോഗ്യ വകുപ്പും പന്തലായിനി ബ്ലോക്ക് പഞ്ചായത്തും കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന ആരോഗ്യമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ജൂലൈ 16 നാണ് കൊയിലാണ്ടിയിൽ ആരോഗ്യമേള നടക്കുക.

ആരോഗ്യമേളയുടെ ലോഗോ പ്രകാശനം ചെയ്യുന്നു


നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ലോഗോ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷനായി. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.ജീവാനന്ദൻ, കെ.ടി.എം.കോയ, ഷീബ ശ്രീധരൻ, മുൻസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പ്രജില, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.അഭിനീഷ്, ചൈത്ര വിജയൻ, ബിന്ദു സോമൻ, ടി.എം.രജില, സെക്രട്ടറി മുഹമ്മദ് മുഹ്സിൻ, ഡോ. പി.ടി.അനി, ജോയ് തോമസ്, പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement
Advertisement