പ്രശസ്തഗായകന്‍ കൊയിലാണ്ടി അണേല മണക്കാട് രാജന്‍ അന്തരിച്ചു


Advertisement

കൊയിലാണ്ടി: പ്രശസ്ത ഗായകന്‍ കൊയിലാണ്ടി അണേല സ്വദേശിയായ മണക്കാട് രാജന്‍ (രാരോത്ത് കണ്ടി) രാജന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

Advertisement

കൊയിലാണ്ടിയിലെ രാഗതരംഗം ഓര്‍കെസ്ട്രയിലെ പ്രധാന ഗായകനായി നിരവധി വേദികളില്‍ നിറസാന്നിധ്യമായിരുന്നു. ബിജിപാല്‍ അടക്കമുള്ള പ്രമുഖരില്‍ നിന്നും അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

Advertisement

ഭാര്യ: മാണിക്യം. മകന്‍: ശ്യാംരാജ്. ഭൗതിക ശരീരം ഉച്ചയ്ക്ക് രണ്ടുമണിവരെ മകന്‍ ശ്യാംരാജിന്റെ രാരോത്ത് കണ്ടിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. സംസ്‌കാരം മൂന്നുമണിക്ക് പെരുവട്ടൂരിലെ മണക്കാട് വീട്ടുപറമ്പില്‍ നടക്കും.

Advertisement