ഡോ.കെ.വി.സതീശനെയും നീന്തല്‍താരം കെ.നാരായണന്‍ നായരെയും ആദരിച്ച് കൊയിലാണ്ടി എ.കെ.ജി സ്‌പോര്‍ട്‌സ് സെന്റര്‍


കൊയിലാണ്ടി: ആതുര സേവന രംഗത്ത് ശ്രദ്ധേയനായ കൊയിലാണ്ടിയുടെ ജനകീയ ഡോക്ടര്‍ കെ.വി.സതീശനെയും, ഗോവയില്‍ വെച്ചു നടന്ന ദേശീയ മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കെ.നാരായണന്‍ നായരെയും എ.കെ.ജി സ്‌പോര്‍ട്‌സ് സെന്റര്‍ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ ആദരിച്ചു. എം.എല്‍.എ കാനത്തില്‍ ജമീല മൊമന്റോ കൈമാറി. മുന്‍ എം.എല്‍.എ പി.വിശ്വന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി.

ദീര്‍ഘകാലം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സേവനം നടത്തിയ ഡോ.കെ.വി.സതീശന്‍ കഴിഞ്ഞ ദിവസമാണ് തലശ്ശേരി ഗവ.ആശുപത്രിയില്‍ നിന്നും റിട്ടയര്‍ ചെയ്തത്. ദേശീയ മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയ കെ.നാരായണന്‍ നായര്‍ കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികളും മുതിര്‍ന്നവരുമായ നിരവധി പേരുടെ നീന്തല്‍ പരിശീലകന്‍ കൂടിയാണ്.

എ.കെ.ജി സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് അഡ്വ.എല്‍.ജി.ലിജീഷ് സെക്രട്ടറി എ.പി.സുധീഷ്, ചേരിക്കുന്നുമ്മല്‍ മനോജ്, യു.കെ.ചന്ദ്രന്‍, ടി.കെ.ജോഷി, രവീന്ദ്രന്‍, കെ.ടി.വിനോദ് എന്നിവര്‍ പങ്കെടുത്തു.