മണ്‍ചട്ടികള്‍,കരകൗശലവസ്തുക്കള്‍, തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍; ഓണം കളറാക്കാന്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ഓണം വിപണനമേളയുടെ ഒരുക്കങ്ങള്‍ തകൃതിയില്‍


കൊയിലാണ്ടി: ഓണത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ഓണം വിപണന മേളയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. കൊയിലാണ്ടി ടൗണ്‍ഹാളിനടുത്ത് വെച്ച് നടത്തുന്ന വിപണനമേള സെപ്തംബര്‍ 5 മുതല്‍ 14 വരെയാണ് നടക്കുക.
നഗരസഭയിലെ വിവിധ കുടുംബശ്രീകളില്‍ നിന്നുള്ളവര്‍ വിപണനമേളയില്‍ പങ്കെടുക്കും.

നാല്‍പ്പതിനധികം സ്റ്റാളുകളാണ് വിപണനമേളയില്‍ ഉണ്ടാവുക. നിലവില്‍ 36 ഓളം സ്റ്റാളുകള്‍ ക്രമീകരിച്ചുകഴിഞ്ഞിട്ടുണ്ട്. കൊയിലാണ്ടി നഗരസഭ നോര്‍ത്തില്‍ നിന്നും സൗത്തില്‍ നിന്നുമായി നിരവധി കുടുംബശ്രീ അംഗങ്ങളാണ് പങ്കെടുക്കുക. മണ്‍ചട്ടികള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, പച്ചക്കറി വിത്തുകള്‍, തൈകള്‍, ഫുഡ് സ്റ്റാളുകള്‍ എന്നിവയും ഉണ്ടാകും.

വിപണനമേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5 മണിക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കൈപ്പാട്ട് ഉദ്ഘാടനം ചെയ്യും. പത്ത് ദിവസമാണ് വിപണനമേള ഉണ്ടാവുക.

Summary: Koyaladi Municipality has started preparations for Kudumbashree’s Onam Vipanana Mela.