ആസ്വാദകര്‍ക്ക് വിരുന്നായി കുട്ടികളുടെ കലാപരിപാടികള്‍; 115ാം വാര്‍ഷികാഘോഷത്തില്‍ കോട്ടക്കടപ്പുറം എല്‍.പി സ്‌കൂള്‍


Advertisement

പയ്യോളി: കൊളാവിപ്പാലം – കോട്ടക്കടപ്പുറം എല്‍.പി സ്‌കൂള്‍ 115-ാം വാര്‍ഷികം പ്രശസ്ത ഗാനരചയിതാവ് രമേഷ് കാവില്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ചെറിയാവി സുരേഷ് ബാബുവിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്‌കാരിക സമ്മേളനത്തില്‍ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് രമേഷ് കാവില്‍ ഉപഹാരം നല്‍കി.

Advertisement

എം.ടി. നാണു മാസ്റ്റര്‍, എ.വി.നാണു, എം. ടി. വിനോദന്‍ മാസ്റ്റര്‍, പ്രകാശന്‍ ടി.സി,ഷൈജു മാസ്റ്റര്‍, ഷൈമ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.ടി.ബൈജു സ്വാഗതവും ജിന.സി.എം നന്ദിയും പറഞ്ഞു. അംഗന്‍വാടി, നേഴ്‌സറി, സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Advertisement
Advertisement

Summary: Kottakkadappuram LP School celebrates its 115th anniversary