പൊയിൽകാവ് ഹൈസ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനും മുന്‍ പഞ്ചായത്ത് മെമ്പറുമായിരുന്ന കോതമംഗലം രശ്മിയിൽ കെ.കെ നാരായണൻ നായർ അന്തരിച്ചു


കൊയിലാണ്ടി: പൊയിൽകാവ് ഹൈസ്കൂൾ റിട്ടേഴ്ഡ്‌ ഹെഡ്മാസ്റ്റർ കോതമംഗലം രശ്മിയിൽ കെ.കെ നാരായണൻ നായർ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌, രണ്ടു തവണ കൊയിലാണ്ടി പഞ്ചായത്ത് മെമ്പർ, പന്തലായനി മിൽക്ക് സൊസൈറ്റി പ്രസിഡന്റ്‌, കൊയിലാണ്ടി ലേബര്‍ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ്‌, കൊയിലാണ്ടി സിറ്റിസൺസ് കൗണ്‍സിൽ പ്രസിഡന്റ്‌, കൊയിലാണ്ടി താലൂക്ക് സാക്ഷരതാ മിഷന്‍ പ്രൊജക്ട്‌ ഓഫീസർ, കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളം നിർമ്മാണകമ്മിറ്റി പ്രസിഡന്റ്‌, കോതമംഗലം പവ്വർ പ്യൂപ്പിൾ സൊസൈറ്റി സെക്രട്ടറി എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഭാര്യ: രാധ അമ്മ. സഹോദരങ്ങൾ: കാർത്യായനി അമ്മ, കെ.കെ ദാമോദരൻ (റിട്ട. സെക്ഷൻ ഓഫീസർ കേരള കാർഷിക സർവ്വകലാശാലാ ), പരേതനായ പുത്തൻ വളപ്പിൽ പത്മനാഭൻ നായർ.

ശവസംസ്കാരം: വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.