‘മികച്ച അധ്യാപക വിദ്യാർത്ഥി ബന്ധം പഠന നിലവാരമുയർത്തുന്നു’; കോതമംഗലം ഗവ: എൽ.പി സ്‌കൂളിലെ അനുമോദന ചടങ്ങില്‍ സാഹിത്യകാരൻ യു.കെ കുമാരൻ
കൊയിലാണ്ടി: നവസാങ്കേതികതയുടെ ഇക്കാലത്ത് പുതിയ തലമുറ ഞെട്ടിക്കുന്ന വാർത്തകൾക്ക് കാരണക്കാരാകുന്നുവെന്നും, വായന മാത്രമാണ് ഇതിന് പരിഹാരമെന്നും പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരൻ. കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂളിൽ എല്‍.എസ്.എസ് നേടിയ ബാലപ്രതിഭകളേയും കലാകായിക വൈജ്ഞാനികമേളകളിലെ ജേതാക്കളെയും അനുമോദിക്കുന്നതിനായി ചേർന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി. ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിലൊന്നായ സ്കൂളിൽ നിന്നും 36 മിടുക്കർക്കാണ് കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചത്. ചടങ്ങിൽ കലാ-കായിക – ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിലെ സബ്ജില്ലാ വിജയികളേയും അനുമോദിച്ചു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിവഹിച്ചു. പി.ടി.എ പ്രസിഡണ്ട് സുരേഷ്ബാബു എ.കെ, എം.പി.ടി.എ പ്രസിഡണ്ട് ദീപ്തി.എം, പി.ടി.എ വൈസ് പ്രസിഡണ്ട് പ്രദീപ് സായിവേൽ, മുൻ പി.ടി.എ പ്രസിഡണ്ടുമാരായ ബിജു പി.എം, അനിൽകുമാർ എം.കെ, സുചീന്ദ്രൻ.വി, ദീപ്ന പി.നായർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.പ്രമോദ് സ്വാഗതവും റീന.ജി നന്ദിയും പറഞ്ഞു.
Description: Kothamangalam Govt: L.P. School students were felicitated for achieving LSS