നെറ്റിപ്പട്ടം കെട്ടി അയ്യപ്പനേയുമേറ്റി തിരുവമ്പാടി ചന്ദ്രശേഖരന്‍, താലപ്പൊലിയും പന്തങ്ങളുമായി ഭക്തജന സാഗരം; കൊയിലാണ്ടി കോതമംഗലം അയ്യപ്പന്‍ വിളക്കില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങള്‍
കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് പ്രൗഢഗംഭീരമായി സമാപിച്ചു. എന്നാല്‍ അയ്യപ്പന്‍ വിളക്ക് ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.
ഗജവീരന്‍ തിരുവമ്പാടി ചന്ദ്രശേഖരനും ക്ഷേത്രത്തിന് മുന്നിലെ പടുകൂറ്റന്‍ കവാടവുമൊക്കെ ഇക്കൊല്ലത്തെ ആഘോഷത്തിന് മാറ്റു കൂട്ടിയിരുന്നു. കോഴിക്കോട് ജില്ലയില്‍ ക്ഷേത്രോത്സവത്തിനായി നിര്‍മിച്ച ഏറ്റവും വലിയ കവാടമാണ് കോതമംഗലത്ത് ഉയര്‍ന്നത്. തൃശ്ശൂരില്‍ നിന്നുള്ള കലാകാരന്മാരാണ് കവാടം പണിതത്.
ഉത്സവത്തില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി അഭിരാം മനോജ് നിര്‍മിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രേക്ഷകരുടെ മനം കവരുന്നുണ്ട്. 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉത്സവത്തിലെ പ്രധാന ദൃശ്യങ്ങളൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വീഡിയോ കാണാം: