കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോല്‍സവം; കര്‍മ്മ പരിപാടികള്‍ രൂപീകരിച്ചു


കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോല്‍സവം വിജയത്തിനായി വനിതകള്‍ രംഗത്ത്. ഉത്സവ ത്തിന്റെ വിജയത്തിനായി കര്‍മ്മ പരിപാടികള്‍ രൂപീകരിച്ചു. ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

ജനുവരി അവസാന വാരത്തിലാണ് മഹോല്‍സവം നടക്കുക. ഇതിന്റെ ഭാഗമായി ജനറല്‍ ബോഡി യോഗം ചേര്‍ന്നു. സന്ധ്യാ സാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ശില്‍ക്ക അമിത്ത്, ഷിജില അഭിലാഷ്, ഒ.കെ. ബാലകൃഷ്ണന്‍, വി.മുരളീകൃഷ്ണന്‍, ഇ.കെ. ദിനേശന്‍,പി.പി.സുധീര്‍ സംസാരിച്ചു.