കൂരാച്ചുണ്ട് സ്വദേശിനിയായ യുവതി ദുബായില്‍ മരിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിനിയായ യുവതി ദുബായില്‍ മരിച്ചു. ചാലിടം പുലിക്കോട്ടുമ്മല്‍ സമീറയാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു. ചാലിടം പുലിക്കോട്ടുമ്മല്‍ അബൂബക്കറിന്റെയും ഷക്കീനയുടെയും മകളാണ്.
ഭര്‍ത്താവ്: ബാലുശ്ശേരി മഞ്ഞപ്പാലം പാറക്കണ്ടി സജാദ്.
മക്കള്‍: മുഹമ്മദ് റയാന്‍ ഇലാഹ് (8), മുഹമ്മദ് ഐന്‍സയിന്‍ (3).
സഹോദരി: ഷമീന (ചേനോളി).
വര്‍ഷങ്ങളായി ഭര്‍ത്താവിനൊപ്പം ദുബായിലായിരുന്നു സമീറ. ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് പോയിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച മൃതദേഹം രാവിലെ അത്യോടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.