കൂമുളളി ഗിരീഷ് പുത്തഞ്ചേരി വായനശാലയിലെ ക്ലോക്ക് അടിച്ചുതകര്‍ത്തു; പുത്തഞ്ചേരി സ്വദേശിയ്‌ക്കെതിരെ ലൈബ്രേറിയന്റെ പരാതി


അത്തോളി: കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി വായനശാലയിലെ ചുമരിലെ ക്ലോക്ക് പുത്തഞ്ചേരി സ്വദേശി തകര്‍ത്തതായി പരാതി. വായനശാലയിലെ ലൈബ്രേറിയനാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.

വായനശാലയില്‍ പത്രം വായിക്കാനായി എത്തിയ പുത്തഞ്ചേരി സ്വദേശി ആനന്ദ് ചുമരിലെ ക്ലോക്ക് അടിച്ചുപൊട്ടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാണ് സംശയിക്കുന്നത്.

വായനശാലയില്‍ പതിവായെത്തുന്നയാളാണ് ആനന്ദന്‍. ഇവിടെ ബഹളമുണ്ടാക്കിയതിന്റെ പേരില്‍ നേരത്തെയും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. മുന്‍പൊരിക്കല്‍ ഇവിടുത്തെ ടി.വി.കേടാക്കുകയും ചെയ്തിരുന്നു.