കൊല്ലം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും; പാട്ടുത്സവത്തിന് നേതൃത്വം നല്‍കി പട്ടമുണ്ടക്കല്‍ സുന്ദരക്കുറുപ്പും കടമേരി ഉണ്ണിക്കൃഷ്ണ മാരാറും



കൊയിലാണ്ടി:
കൊല്ലം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും നടത്തി. കൊല്ലം ചിറയുടെ പടിഞ്ഞാറ് ഭാഗത്ത് ജലമുഖനായി കുടികൊള്ളുന്ന ദേവനാണ് വേട്ടക്കൊരുമകന്‍. തേങ്ങയേറും പാട്ടിന്റെ പ്രധാന ചടങ്ങായ മുല്ലക്കാം പാട്ടിനുള്ള എഴുന്നള്ളിപ്പ് തളി മഹാദേവ ക്ഷേത്രത്തില്‍ നിന്നും തുടങ്ങി.

ക്ഷേത്രം തന്ത്രി എടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. വയനാട് പട്ടമുണ്ടക്കല്‍ സുന്ദര കുറുപ്പും വാദ്യകലാകാരന്‍ കടമേരി ഉണ്ണികൃഷ്ണമാരാറുമാണ് പാട്ടു ഉത്സവത്തിന് നേതൃത്വം നല്‍കി. തേങ്ങയേറും പാട്ടും ദിവസം ദേവന്റെ അനുഗ്രഹം ഏറ്റുവാങ്ങാനായി നിരവധി ഭക്തജനങ്ങളാണ് ഇവിടെ എത്തിയത്.