കൊല്ലത്ത് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് പുളിയഞ്ചേരി സ്വദേശി
കൊയിലാണ്ടി: കൊല്ലത്ത് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുളിയഞ്ചേരി സ്വദേശിയായ കുന്നുമ്മല്‍ താഴെ സതീശന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിഎട്ട് വയസായിരുന്നു.
ഇന്നലെ ആറുമണിയോടെ മംഗളുരു-തിരുവനന്തപുരം എക്‌സ്പ്രസ് തട്ടിയാണ് സതീശന്‍ മരണപ്പെട്ടത്. വൈകുന്നേരം പുളിയഞ്ചേരിയിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്.
മൃതദേഹം തിരിച്ചറിയാനാവാത്തവിധം ചിതറിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഭാര്യ: ജിഷ. മകന്‍: സായ് കൃഷ്ണ.
Summary: Kollam train hit man identified; The deceased was a native of Puliancherry