കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം കൊടിയേറി


കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദ്രവ്യ കലശവും, ആറാട്ട് മഹോല്‍സവവും കൊടിയേറി. ഇന്നു രാത്രി കൊടിയേറും മേപ്പള്ളി മന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.

ഫെബ്രുവരി 3-ന് കലാമണ്ഡലം ഹരികൃഷ്ണന്‍ അവതരിപ്പിക്കുന്ന തായമ്പക, 4ന് നകുലന്‍ പൊയില്‍ക്കാവ് അവതരിപ്പിക്കുന്ന തായമ്പക, 5 ന് സച്ചിന്‍ രാധ് വസന്തപുരം തായമ്പക, 6 ന് തായമ്പക ശിവാനി പ്രസാദ് കാഞ്ഞിലശ്ശേരി, 7 ന് സരുണ്‍ മാധവ് പിഷാരികാവ് അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, ജഗനാഥന്‍ രാമനാട്ടുകര എന്നിവ അരങ്ങേറും

ഫെബ്രുവരി 8ന് മന്ദമംഗലം ശ്രീകൃഷ്ണപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ നിന്നുള്ള താലപ്പൊലി നൈവേദ്യം വരവ്, 7 മണിക്ക് ശേഷം പള്ളിവേട്ട.ഫെബ്രുവരി 9 ന് ആറാട്ട്, ഉച്ചയ്ക്ക ആറാട്ട് സദ്യ, 7 മണിക്ക് ശേഷം കുളിച്ചാറാട്ട്, തുടര്‍ന്ന് വാദ്യമേളം എന്നീ വിവിധ പരിപാടികളാണ് അരങ്ങേറുന്നത്.