തായമ്പകയും നൃത്താഞ്ജലിയും മെഗാഷോയും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഉത്സവത്തിരക്കേറുന്നു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഭക്തജനത്തിരക്കേറുന്നു. നാലാം ദിവസമായ ഇന്ന് രാവിലെ കാഴ്ചശീവേലിയോടെയാണ് ഉത്സവ ചടങ്ങുകള്‍ തുടങ്ങിയത്. കടമേരി ഉണ്ണിക്കൃഷ്ണന്‍ മാരാരായിരുന്നു കാഴ്ചശീവേലിയുടെ മേളപ്രമാണം.
വൈകുന്നേരവും കാഴ്ചശീവേലിയുണഅട്. കാഞ്ഞിലശ്ശേരി പത്മനാഭന്റെ മേളപ്രമാണത്തിലാണ് ശീവേലി. രാത്രി എട്ടുമണിക്ക് ശുകപുരം രാധാകൃഷ്ണന്റെ തായമ്പകയുണ്ടായിരിക്കും.
6.30 മുതല്‍ നൃത്തപരിപാടികള്‍ അരങ്ങേറും. രാത്രി ഏഴരയ്ക്ക് മെഗാ ഷോയുടെ കൂടി ഇന്നത്തെ പരിപാടികള്‍ അവസാനിക്കും.