ചുവന്ന പ്രഭയില്‍ ഭക്തസഹസ്രങ്ങള്‍ക്കുമുമ്പില്‍ ദേവിയുടെ നാന്ദകം, മനസില്‍ ദേവി സ്തുതികള്‍ ഉരുവിട്ട പ്രാര്‍ത്ഥനയോടെ ചുറ്റുംകൂടിയ ജനസാഗരം; കൊല്ലം പിഷാരികാവിലെ പുറത്തെഴുന്നള്ളിപ്പ് അഭിറാം മനോജ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
കൊല്ലം: കനത്ത ചൂടും തിരക്കും പൊടിയും അങ്ങനെയുള്ള പ്രതിബന്ധങ്ങളൊന്നും വകവെക്കാതെ വൈകുന്നേരം മുതല്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ കൊല്ലം പിഷാരികാവ് ക്ഷേത്രമതില്‍ക്കെട്ടിനകത്തും ചുറ്റുമായി ഒത്തുകൂടി. വലിയ വിളക്ക് ദിനത്തിലെ സുപ്രധാന ചടങ്ങായ പുറത്തെഴുന്നള്ളിപ്പ് ദര്‍ശിക്കണം എന്ന ലക്ഷ്യത്തിന് മുന്നില്‍ മറ്റ് പ്രയാസങ്ങളൊന്നും ഒന്നുമല്ലാതായി. നെറ്റിപ്പട്ടമണിഞ്ഞ് മുത്തുക്കുട ചൂടി ഗജവീരന്മാരും വാദ്യമേളക്കാരും ക്ഷേത്രസന്നിധിയില്‍ ഒരുങ്ങി നില്‍ക്കുകയാണ്. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലെ വെളിച്ചങ്ങള്‍ അണഞ്ഞു. ചുവന്ന പ്രഭയില്‍ ദേവിയുടെ നാന്ദകം പുറത്തെഴുന്നള്ളിക്കുകയാണ്. മനസില്‍ ദേവിയെ സ്തുതിച്ചുകൊണ്ട് ആയിരങ്ങള്‍ നിര്‍വൃതിയണഞ്ഞു.
സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്താണ് ക്ഷേത്രത്തിലെ പ്രധാന നാന്ദകം പുറത്തെഴുന്നള്ളിച്ചത്. പുറത്തെഴുന്നള്ളിപ്പിനൊപ്പം വാദ്യകലാകാരന്മാരും ആനകളും അണിനിരന്നതോടെ ക്ഷേത്രസന്നിധി ഭക്തിനിര്‍ഭരമായി. രണ്ട് പന്തിമേളവും ചടങ്ങിന്റെ ഭാഗമായിരുന്നു.
കൊല്ലം പിഷാരികാവിലെ വലിയ വിളക്ക് ദിനത്തിലെ പുറത്തെഴുന്നള്ളിപ്പ് അഭിറാം മനോജ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.