ഉത്സവാവേശം ഉയര്‍ന്നുപൊങ്ങി, ഭക്തിസാന്ദ്രമായി കൊല്ലം പിഷാരികാവ് ക്ഷേത്രവും പരിസരവും; കൊടിയേറ്റ ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രകളും കാണാം
കൊയിലാണ്ടി: മീനച്ചൂടുണ്ടാക്കിയ ക്ഷീണമെല്ലാം മറന്ന് കുളിച്ച് ശുദ്ധിവരുത്തി പ്രാര്‍ത്ഥനകളോടെ അതിരാവിലെ തന്നെ നൂറുകണക്കിന് ഭക്തര്‍ കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്തെത്തി. നാളുകളെണ്ണി കാത്തിരുന്ന കാളിയാട്ട മഹോത്സവത്തിന്റെ കൊടിയുയരുന്നതിന് സാക്ഷിയാവാന്‍.
രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. മുളയില്‍ കെട്ടിയ കൊടി ഉയരുന്തോറും നൂറുകണക്കിന് കണ്ണുകളും ഒപ്പമുയര്‍ന്നു. പിന്നാലെ ഉത്സവാവേശം ഉയര്‍ത്തി ആചാരവെടി മുഴങ്ങി.
കൊടിയേറ്റത്തിന്റെ വീഡിയോ കാണാം:
കൊടിയേറ്റത്തിന് ശേഷം ഉഷഃപൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടന്നു. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നാണ് ആദ്യവരവ് ഉച്ചയ്ക്ക് 12 മണിയോടെ പിഷാരികാവ് ക്ഷേത്രത്തിലെത്തുക. തുടര്‍ന്ന് കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും എത്തും.
ജോണി എംപീസ് പകര്‍ത്തിയ കൊടിയേറ്റ ചിത്രങ്ങള്‍: