ആയിരങ്ങള്‍ അണിനിരന്നു; ഭക്തിസാന്ദ്രമായി കൊല്ലം പിഷാരികാവ് കാഴ്ചശീവേലി


Advertisement

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മോഹത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ കാഴ്ചശീവേലി അരങ്ങേറി. കലാമണ്ഡലം ശിവദാസ്മാരാര്‍, മുചുകുന്ന് ശശി മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന വാദ്യകലാകാരന്‍മാരാണ് അണി നിരന്നത്.

Advertisement

നിരവധി ഭക്തജനങ്ങളാണ് കാഴ്ചശീവേലി കാണാനായി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. കാഴ്ചശീവേലിക്ക് ശേഷം ഓട്ടന്‍ തുളളലും നടന്നു. വൈകീട്ട് 7 മണിക്ക് കലാമണ്ഡലം രതീഷിന്റെ നേതൃത്വത്തില്‍ തായമ്പകയും അരങ്ങേറും. തുടര്‍ന്ന് തിരുവന്തപുരം ബ്രഹ്‌മപുത്ര അവതരിപ്പിക്കുന്ന നാടകം ഓംകാരനാഥന്‍ എന്നിവ അരങ്ങേറും.

Advertisement
Advertisement