പാറപ്പള്ളിയിൽ ഇനി കലോത്സവ നാളുകൾ; മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയന്റെ സിങ് സഫയർ ആർട്ട്സ് ഫെസ്റ്റിന് തുടക്കമായി


Advertisement

കൊയിലാണ്ടി: കലാസാഹിതീയ മൂല്യങ്ങൾ അധാർമികതയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന നവകാലത്ത് ധാർമിക മൂല്യമുള്ള സർഗാത്മക വൈഭവങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി. പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയൻ അന്നബഅ് ആർട്ട് ഫെസ്റ്റ് സിങ് -സഫയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement

കലയുടെ ആത്മാവിനെ പിന്തുടരുന്നു എന്ന പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായാണ് ഫെസ്റ്റ് നടക്കുന്നത്. വി.പി.എം.ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. പുറക്കാട് മുഹ്‍യുദ്ദീൻ മുസ്ലിയാർ, ഇസ്സുദ്ദീൻ സഖാഫി പുല്ലാളൂർ, ഹസീബ് സഖാഫി കൊണ്ടോട്ടി, ലത്തീഫ് സഖാഫി എന്നിവർ പങ്കെടുത്തു.

Advertisement

150 മത്സരങ്ങളിലായി നാല് ഗ്രൂപ്പുകളിൽ ഇരുന്നൂറോളം ഖുർആൻ പഠിതാക്കളാണ് ഫെസ്റ്റിൽ മാറ്റുരയ്ക്കുന്നത്. വിദ്യാർഥികളുടെ സർഗ-കലാസാഹിത്യ വൈഭവങ്ങളെ മികവുറ്റതാക്കാൻ സംഘടിപ്പിക്കുന്ന സിങ് സഫയർ ഫെസ്റ്റിന് ഞായറാഴ്ച പരിസമാപ്തിയാകും.

Advertisement