കൊല്ലം സ്വദേശിനിയുടെ പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


Advertisement

പയ്യോളി: പയ്യോളിയില്‍ നിന്നും കൊല്ലം വരെയുള്ള യാത്രാമധ്യേ കൊല്ലം സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കൊല്ലം തിരുവോത്ത് നീതുവിന്റെ പേഴ്‌സാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെ നഷ്ടമായത്.

Advertisement

വൈകുന്നേരം ആറുമണിയോടെ പയ്യോൡസ്റ്റാന്റില്‍ നിന്നും കോഴിക്കോടേക്ക് പോകുന്ന ബസില്‍ കൊല്ലം വരെ യാത്ര ചെയ്തിരുന്നു. ഇതിനിടയില്‍ പയ്യോളി സ്റ്റാന്റില്‍വെച്ചോ ബസില്‍വെച്ചോ ആണ് പേഴ്‌സ് നഷ്ടമായതെന്ന് നീതു പറഞ്ഞു.

Advertisement

പേഴ്‌സില്‍ ഇലക്ഷന്‍ ഐഡികാര്‍ഡ്, എ.ടി.എം തുടങ്ങിയ രേഖകളുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക:8592015133.