മുസ്ലിം ലീഗ് കൊയിലാണ്ടി മുനിസിപ്പല്‍ വൈസ് പ്രസിഡണ്ടായിരുന്ന കൊല്ലം മിഹാദ് മന്‍സില്‍ ടി.കെ ഇബ്രാഹിം അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം മിഹാദ് മന്‍സില്‍ ടി.കെ ഇബ്രാഹിം അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. മുസ്ലിം ലീഗ് മുന്‍ കൊയിലാണ്ടി മുനിസിപ്പല്‍ വൈസ് പ്രസിഡണ്ടും, വാര്‍ഡ് 43 ബൂത്ത് കണ്‍വീനറും കൊല്ലം ജുമുഅത്ത് പള്ളി ജനപ്രതിധിയും ആയിരുന്നു.

ഭാര്യ: കദീജ.

മക്കള്‍: ഷബീര്‍ അലി, ശബ്‌ന.

മരുമക്കള്‍: റുബീന, സഫീര്‍.

സഹോദരങ്ങള്‍: ഹംസ, പരേതനായ കാദര്‍. ഖബറടക്കം ഉച്ചയ്ക്ക് 1 മണിക്ക് പാറപ്പള്ളി മഖാം ഖബര്‍സ്ഥാനില്.